EMAIL

ponkunnamscb@gmail.com

Call Now

+91 4828 221223, 224342

About Us

പൊന്‍കുന്നം സര്‍വിസ് സഹകരണ ബാങ്ക്

ജന ജീവിതത്തിനു താങ്ങും തണലുമായി പൊന്‍കുന്നം സര്‍വിസ് സഹകരണ ബാങ്ക് വളരുകയാണ്. 1923 - ല്‍ 18 അംഗങ്ങള്‍ ചേര്‍ന്ന് പരസ്പര സഹകരണ സഹായ സംഘം രൂപീകരിച്ചുകൊണ്ടാണ്‌ ഈ സ്ഥാപനം പിച്ച വച്ച് തുടങ്ങിയത്.പരപ്പനാട്ടു പി ജെ ജോസഫ്‌ വക്കില്‍ ആദ്യ കാല പ്രസിഡന്ടും , അധ്യാപകനും കവിയുമായിരുന്ന പൊന്‍കുന്നം വി ജെ ജോസഫ്‌ സെക്രട്ടറി യും ആയിരുന്നു. മന്ദഗതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ഈ സംഘത്തെ 1944 -ല്‍ ഒരു അര്‍ബന്‍ ബാങ്ക് ആയി മാറ്റുകയുണ്ടായി. ബാങ്കിന്റെ പ്രസിഡന്റായി എം എം മത്തായി മയിലാടിയും, സെക്രട്ടറി ആയി എം എം മാത്യു മംഗലത്ത് കരോട്ടും തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവില്‍ ബാങ്ക് മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചത്. ജനങ്ങള്‍ക്ക്‌ അത്യന്താപേക്ഷിതമായ റേഷന്‍ ഭക്ഷ്യ ധാന്യങ്ങളുടെയും തുണിത്തരങ്ങളുടെയും മണ്ണെണ്ണ യുടെയും മറ്റും മൊത്ത-ചില്ലറ വില്പന ബാങ്ക് ഏറ്റെടുത്തു നടത്തുകയുണ്ടായി. ഈ പ്രവര്‍ത്തനങ്ങളോടൊപ്പം സ്വന്തമായി സ്ഥലം വാങ്ങി രജത ജൂബിലി സ്മാരകം നിര്‍മ്മിക്കുകയും ചെയ്തു. സ്മാരക മന്ദിരത്തിന്റെ ഉത്ഘാടനം അന്നത്തെ സഹകരണ വകുപ്പ് മന്ത്രി കെ ആര്‍ ഇലങ്കത്ത് ആണ് നിര്‍വഹിച്ചത്.

സജീവമായ ഈ പ്രവര്തനങ്ങള്‍ക്കാകെ നേതൃത്വം കൊടുത്തത് എം എം മത്തായി മയിലാടി, എം എം മാത്യു മംഗലത്ത് കരോട്ട് , സ്വാതന്ത്ര്യ സമര സേനാനിയും കേരള ആഭ്യന്തര മന്ത്രിയും ആയിരുന്ന പി ടി ചാക്കോ , കെ വി മാത്യു കൊല്ലംകുളം , കെ ടി തോമസ്‌ കരിപ്പാപ്പറമ്പില്‍ എക്സ് എം എല്‍ എ എന്നിവരായിരുന്നു. ഇല്‍ എം എം മാത്യു മംഗലത്ത് കരോട്ട് സെക്രട്ടറി സ്ഥാനത് നിന്ന് മാറുകയും, വി ജെ ആന്റണി വെട്ടിക്കാട്ട് ഹോണററി സെക്രട്ടറി ആയി ചുമതല എല്ക്കുകയും ചെയ്തു. 18 വര്‍ഷക്കാലം അദ്ദേഹം ഈ ചുമതലയില്‍ തുടര്‍ന്നു . ഈ കാലഘട്ടത്തില്‍ യഥാക്രമം കെ ടി ആന്റണി കുഴിക്കാട്ട്‌ , പി എം മാത്യു പന്തിരുവേലില്‍ തുടങ്ങിയവര്‍ പ്രസിഡന്റ്‌ പദം അലങ്കരിക്കുകയും ചെയ്തു. പിന്നീട് വി ജെ ആന്റണി വെട്ടിക്കാട്ട് ഹോണററി സെക്രട്ടറി സ്ഥാനത് നിന്ന് വിരമിച്ചു , ബാങ്കിന്റെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കടന്നു വരികയും , എം ടി ഉമ്മന്‍ സെക്രട്ടറി സ്ഥാനത്തു ചുമതല എല്ക്കുകയും ചെയ്തു. ഇല്‍ ചെറുവള്ളി സഹകരണ സംഘത്തിന്റെ ആസ്തി ബാധ്യതകള്‍ , ബാങ്ക് എറെടുക്കുകയും, ബാങ്കിന്റെ ആദ്യ ശാഖയായി ചെറുവള്ളി ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 1983 മുതല്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. 1983 മുതല്‍ ചിറക്കടവ്‌ പഞ്ചായത്തിലെ 7 വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി സര്‍വീസ് സഹകരണ ബാങ്ക് ആയി ബൈലോ ഭേതഗതി ചെയ്തു പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

എം ടി ഉമ്മന്‍ സെക്രട്ടറി സ്ഥാനത് നിന്നും വിരമിക്കുകയും, കഴിഞ്ഞ കാലങ്ങളില്‍ സെക്രട്ടറി മാരായി കെ വി തോമസ്‌ കൊച്ചു കരിപ്പാപരമ്പില്‍ , പി തോമസ്‌ മാത്യു പന്തിരുവേലില്‍ , തോമസ്‌ ആന്റണി കുഴിക്കാട്ട്‌, കെ ജി ശ്യാമള ദേവി , ഗ്രേസി ക്കുട്ടി ജോസഫ്‌ കെ രാധാകുമാരി തുടങ്ങിയവര്‍ സേവനം അനുഷ്ടിക്കുകയും ചെയ്തു. ജോണ്‍ മാത്യു തൊമ്മിത്താഴെ ആണ് ഇപ്പോഴത്തെ സെക്രട്ടറി. ചെറുവള്ളി, കുന്നുംഭാഗം, തെക്കെതുകവല, കാവുംഭാഗം, കത്തലാങ്കല്‍പ്പടി പ്രഭാത – സായാഹ്ന ശാഖ തുടങ്ങി വിവിധ ബ്രാഞ്ചുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കിന്‍റെ പ്ലാടിനം ജൂബിലിയോടനുബന്ധിച്ചു പൊന്‍കുന്നം ടൗണില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റൊരില്‍ 10 മുതല്‍ 25 ശതമാനം വരെ വിലക്കുരവിലാണ് സാധനങ്ങള്‍ വില്‍ക്കുന്നത്.

2003 -ല്‍ ബാങ്ക് പ്രസിഡന്റ്‌ വി ജെ ആന്റണി സ്ഥാനം ഒഴിയുകയും, ടി ജോസഫ്‌ തുണ്ടത്തില്‍ (കൊച്ചു സാര്‍) പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയും ചെയ്തു. 2010 -ലെ മാതൃക സഹകരണ സംഘത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ നമ്മുടെ ബാങ്കിനായിരുന്നു. 2013 – 14 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ഇടവും കൂടുതല്‍ തുക നിക്ഷേപമായി സമാഹരിച്ചു കൊണ്ട് നമ്മുടെ ബാങ്ക് ആണ് ഒന്നാം സ്ഥാനത്തെത്തിയത്. 18 അംഗങ്ങളില്‍ തുടങ്ങി 19167 അംഗങ്ങളില്‍ എത്തി നില്‍ക്കുന്ന വളര്‍ച്ചയാണ് നമ്മുടെ ബാങ്കിന് ഉണ്ടായിട്ടുള്ളത്. 2 കോടി 18 ലക്ഷം രൂപ ഓഹരി മൂലധനവും 160 കോടിയുടെ നിക്ഷേപവും നമുക്കുണ്ട്. 107 കോടി രൂപയാണ് വായ്പ ബാക്കി. കഴിഞ്ഞ 40 വര്‍ഷമായി ലാഭത്തില്‍ പ്രവര്തീക്കുകയും ,20 ശതമാനം ലാഭവിഹിതം നല്‍കുകയും ചെയ്യുന്നുണ്ട്.